Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിടി വഴുതന: എതിര്‍പ്പ് രൂക്ഷം

Activists of various organisations opposing Bt Brinjal mob Union Environment Minister Jairam Ramesh
ബാംഗ്ലൂര്‍: രാജ്യത്ത് ജനിതക മാറ്റം വരുത്തിയ ബിടി വഴുതന കൃഷി അനുവദിയ്ക്കുന്ന കാര്യത്തില്‍ പൊതുജനാഭിപ്രായം കൂടി പരിഗണിച്ചേ തീരുമാനമെടുക്കൂവെന്ന് കേന്ദ്ര വനംവകുപ്പ് പരിസ്ഥിതി മന്ത്രി ജയറാം രമേശ് ബാംഗ്ലൂരില്‍ പറഞ്ഞു. അതേ സമയം ശാസ്ത്ര സാങ്കേതിക വിളയുടെ സാധ്യതകള്‍ ഭക്ഷ്യോത്പാദന വര്‍ധനയ്ക്ക് ഉപയോഗിക്കണമെന്ന സമീപനത്തിനും തുല്യപ്രാധാന്യം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് തീരുമാനം ഫെബ്രവരി 10ന് ദില്ലിയില്‍ പ്രഖ്യാപിയ്ക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

ബിടി വഴുതന കൃഷി ചെയ്യുന്നത് സംബന്ധിച്ച പൊതുജനാഭിപ്രായം അറിയുന്നതിനായി ദേശീയതലത്തില്‍ സംഘടിപ്പിച്ച ഏഴാമത്തേതും അവസാനത്തേതുമായ തെളിവെടുപ്പാണ് ബാംഗ്ലൂരില്‍ നടന്നത്. ബാംഗ്ലൂര്‍ സെന്‍ട്രല്‍ കോളേജ് ക്യാമ്പസില്‍ നാലുമണിക്കൂറോളം നീണ്ട ചൂടേറിയ സംവാദത്തിനിടെ മന്ത്രി പലപ്പോഴും ക്ഷുഭിതനായി.

ബിടി വഴുതനയ്്ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് വേദിക്കുപുറത്ത് കര്‍ഷക-പരിസ്ഥിതി- സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ ആയിരങ്ങള്‍ പ്രതിഷേധമുയര്‍ത്തി. ഇതിന്റ പ്രതിഫലനം അകത്തും ദൃശ്യമായി. കര്‍ണാടകം, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തിലേറെ പേരാണ് തെളിവെടുപ്പിനെത്തിയത്.

ബിടി വഴുതനയ്‌ക്കെതിരെ സംസാരിച്ചയാളോട്, നിങ്ങളുടെ മനോരോഗത്തിന് പോയി ചികിത്സ തേടാനും മന്ത്രി ഉപദേശിച്ചു. ഒരു ആയുര്‍വേദ ഡോക്ടര്‍ വഴുതനയ്‌ക്കെതിരെ ശക്തമായി വാദിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. താങ്കള്‍ക്കാണ് അതിന്റെ ആവശ്യമുള്ളതെന്നായിരുന്നു പ്രതിഷേധകന്റെ മന്ത്രിയോടുള്ള പ്രതികരണം.പ്രതിഷേധക്കാരില്‍ നിന്ന് യോഗവേദിയുടെ സുരക്ഷയ്ക്കായി വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+