തീവ്രവാദിയുണ്ടെന്ന് സംശയം: വിമാനം തിരിച്ചിറക്കി

വിമാനത്തിനുള്ളില്‍ ലഷ്‌കര്‍ ഇ തൊയിബ തീവ്രവാദി ഉണ്ടന്നായിരുന്നു ഫോണ്‍ സന്ദേശം. സുരേഷ് ചവാന്‍ എന്നു പരിചയപ്പെടുത്തിയ ആളാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ കാര്‍ഗോ സൂപ്പര്‍വൈസര്‍ക്ക് ഫോണ്‍ ചെയ്ത് വിമാനത്തില്‍ ഷഹബാസ് ഖാന്‍ എന്ന തീവ്രവാദി ഉണ്ടെന്ന് അറിയിച്ചത്. വിമാനത്തിനുള്ളില്‍ 17 എഫ് സീറ്റിലാണ് തീവ്രവാദി ഇരിയ്ക്കുന്നതെന്നും ഫോണ്‍ ചെയ്തയാള്‍ പറഞ്ഞിരുന്നു. ഉടന്‍ തന്നെ പറന്നുയര്‍ന്ന വിമാനം തിരികെ വിളിച്ച് പരിശോധിയ്ക്കുകയായിരുന്നു.
വിമാനത്തിലെ 356 യാത്രക്കാരെയും അവരുടെ ലഗേജുകളും രണ്ടാമതും പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഏറെ വൈകി വിമാനം ദുബായിലേക്ക് പോയി.












Click it and Unblock the Notifications