ടാറ്റയുടെ ഔദാര്യം പറ്റിയിട്ടുണ്ടെങ്കില്‍ നടപടി

ആരെങ്കിലും ടാറ്റയുടെ ഉപഹാരം സ്വീകരിച്ച് അവര്‍ക്കനുകൂലമായി പ്രവര്‍ത്തിയ്ക്കുന്നുണ്ടോയെന്ന് പരിശോധിയ്ക്കും.അതേ സമയം തൊഴിലാളികള്‍ക്ക് ടാറ്റയില്‍ നിന്ന് എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിനെ കാര്യമായി എടുക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇടുക്കി ജില്ലയില്‍ ടാറ്റ നല്‍കിയ വീടുകളില്‍ താമസിയ്ക്കുന്ന രാഷ്ട്രീയ നേതാക്കളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. പല നേതാക്കളുടേയും ബന്ധുക്കള്‍ ടാറ്റ കമ്പനിയില്‍ ജോലി ചെയ്യുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.












Click it and Unblock the Notifications