മുസ്ലീം സംവരണം: ആന്ധ്ര ഹൈക്കോടതി റദ്ദാക്കി

2007ലാണ് ആന്ധ്ര സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയത്. ഇതിനായി നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2007ന് ശേഷം സംവരണം മുഖാന്തിരം ഉദ്യോഗം ലഭിച്ചവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കോടതി വിധി ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. മുസ്ലീം പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ആന്ധ്ര സര്‍ക്കാര്‍ പുതിയ സംവരണ നിയമം അവതരിപ്പിച്ചത്. സര്‍ക്കാര്‍ നീക്കത്തെ ചില വ്യക്തികളും സംഘടനകളും കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.
ഇത് മൂന്നാം തവണയാണ് ആന്ധ്ര ഹൈക്കോടതി മുസ്ലീം സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം തടയുന്നത്. 2004-05 വര്‍ഷങ്ങളില്‍ സമാനമായി നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഹൈക്കോടതി എല്ലാം തടഞ്ഞിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ആന്ധ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications