പഞ്ചസാര കഴിച്ചില്ലെങ്കില്‍ മരിക്കില്ല എന്‍സിപി

വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനത്തോട് പഞ്ചസാരയുടെ ദോഷഫലങ്ങളാണ് മുഖപ്രസംഗം വിശദീകരിയ്ക്കുന്നത്. പഞ്ചസാരയുടെയും ഉപ്പിന്റെയും അമിതോപയോഗം വിഷത്തിന് തുല്യമെന്ന് ഡോക്ടര്‍ പറയുന്നു. പഞ്ചസാരയില്ലാത്തതുകൊണ്ട് ആരും മരിച്ചിട്ടില്ല. പഞ്ചസാര അധികമായാലോ? പ്രമേഹമുണ്ടാകും. പ്രമേഹരോഗികള്‍ പഞ്ചസാര ഉപയോഗിക്കാറില്ല. എന്നിട്ടും അവര്‍ ജീവിക്കുന്നു. സാഹചര്യത്തിനനുസരിച്ച് ജീവിതശൈലി മാറ്റാന്‍ തയ്യാറാകണം-മുഖപ്രസംഗം ഉപദേശിക്കുന്നു.
ആകെ ചെലവിന്റെ 10-12% മാത്രമേ ആഹാരത്തിന് ചെലവാകുന്നുള്ളൂ. സൗന്ദര്യ വര്‍ധക വസ്തുക്കള്‍, വാഹനം, ഇന്ധനം, വിനോദം, ആഡംബര വസ്തുക്കള്‍ തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ജനം തൊണ്ണൂറ് ശതമാനം ചെലവഴിയ്ക്കുന്നത്.
എന്നിട്ടും ഇതേക്കുറിച്ച് ആരും ഒരു വാക്കുപോലും പറയുന്നില്ലെന്ന് പരിഭവിക്കുന്ന മുഖപ്രസംഗം പഞ്ചസാരവില കിലോയ്ക്കു 10-15 രൂപ കൂടിയാലും മാസം 90 രൂപയുടെ അധികച്ചെലവുമാത്രമാണ് ഉണ്ടാകുകയെന്നും ഇത് ഒരു കുടുംബത്തിന് താങ്ങാവുന്നത് മാത്രമാണെന്ന് പത്രം സ്ഥാപിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications