ശത്രുവിനായി രാജ്യം ചെലവാക്കിയത് 44കോടി

കസബിന്റെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇത്രയേറെ രൂപ ചെലവായിരിക്കുന്നത്. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് കസബ് ഇപ്പോള്‍ കഴിയുന്നത്.
ഭൂമിയ്ക്കടിയിലൂടെ ഇയാള്‍ക്കായി സുരക്ഷാ പാത തയ്യാറാക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ തുക ചെലവായിരിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരം ഇത്തരത്തിലൊരു പാത നിര്‍മ്മിക്കാന്‍ 123കോടി രൂപയാണ് ഏകദേശ ചെലവ്.
720 മീറ്റര്‍ നീളത്തിലാണ് ഇപ്പോള്‍ പാത നിര്‍മ്മിയ്ക്കുന്നത്. ഇപ്പോള്‍ പാതയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ പാതയും അനുബന്ധ സൗകര്യങ്ങളും മുംബൈ പൊലീസ് ഉള്‍പ്പെടെയുള്ളവരുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും ഗണചാര്യ സ്‌ക്വയര്‍ വരെയുള്ള ദൂരത്തിലാണ് പാത നിര്‍മ്മിയ്ക്കുന്നത്. രാജ്യം ഒരു ശത്രുവിന് വേണ്ടി ഇത്രയേറെ തുക ചെലവാക്കുന്നതില്‍ വ്യാപകമയാ എതിര്‍പ്പ് ഉയരുന്നുണ്ട്്.
കേസിന്റെ വിചാരണ നീണ്ടുപോകുന്ന അത്രയും കാലം വന്‍ തുക ചെലവാക്കി രാജ്യം ഈ തീവ്രവാദിയുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടിവരും.












Click it and Unblock the Notifications