എംഎല്‍എയുടെ മര്‍ദ്ദനമേറ്റ അഭിഭാഷകന്‍ മരിച്ചു

ജനുവരി 24നാണ് സഹോദരി ഭര്‍ത്താവുകൂടിയായ വിനോദ് ശര്‍മ്മയും മകനും അദ്ദേഹത്തെ മര്‍ദ്ദിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അന്നുമുതല്‍ സ്വകാര്യആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ഏറെ വിവാദമുണ്ടാക്കിയ അക്രമണക്കേസ് ജനുവരി 27 മുതല്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വിനോദിനെയും മറ്റ് നാലുപേരെയും പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.
കോളിളക്കം സൃഷ്ടിച്ച ജസീക്കാ ലാല്‍ വധക്കേസ്, പ്രിയദര്‍ശിനി മാട്ടോ മാനഭംഗക്കേസ് തുടങ്ങിയവയില്‍ ഡിഫന്‍സ് കൗണ്‍സലായിരുന്നു നസീം. ഉപഹാര്‍ തീപ്പിടിത്തക്കേസ്, ശിവാനി ഭട്നാഗര്‍ കൊലക്കേസ് എന്നിവയും അദ്ദേഹമാണ് വാദിച്ചത്.












Click it and Unblock the Notifications