രുചിക കേസ്: റാത്തോഡിന് കോടതിയില്‍ കുത്തേറ്റു

റാത്തോഡിന്റെ തടവ് ശിക്ഷ രണ്ടുവര്‍ഷമായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സിബിഐ ചണ്ഡീഗഢ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ വാദം കേള്‍ക്കാനായി എത്തിയപ്പോഴാണ് റാത്തോഡിന് കുത്തേറ്റത്.
പൊലീസിന്റെ അകമ്പടിയോടെ വരികയായിരുന്ന റാത്തോഡിനടുത്തേക്ക് എത്തിയ ഒരു യുവാവ് കത്തികൊണ്ട് റാത്തോഡിന്റെ മുഖത്തും കഴുത്തിലും തുടരെ തുടരെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ഇയാളെ തള്ളിമാറ്റുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഒരു ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനാണ് റാത്തോഡിനെ അക്രമിച്ചതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുയായിരുന്ന ഇയാള്‍ അഭിഭാഷകര്‍ക്കൊപ്പം റാത്തോഡ് വന്നപ്പോള്‍ തിരക്കിനിടയില്‍ നിന്ന് മുന്നോട്ട് വന്ന് അക്രമിയ്ക്കുയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ടെന്നീസ് താരമായിരുന്ന രൂചികയെ ടെന്നീസ് ക്ലബില്‍വെച്ച് മാനഭംഗപ്പെടുത്തി എന്ന കേസില്‍ ആറുമാസം ശിക്ഷിക്കപ്പെട്ട റാത്തോഡ് അപ്പീല്‍ നല്‍കാനായി ഇപ്പോള്‍ ജാമ്യത്തിലാണ്. മാനഭംഗക്കേസ് വിവാദമായതോടെ പീഡിപ്പിക്കപ്പെട്ട കുടുംബത്തിന്റെ അവസ്ഥയില്‍ മനംനൊന്ത രുചിക പിന്നീട് ആത്മഹത്യചെയ്തിരുന്നു.
റാത്തോഡിനോട് രാജ്യം വിടരുതെന്നും പാസ് പോര്‍ട്ട് കോടതിയില്‍ ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications