ജമ്മുവില്‍ മഞ്ഞിടിച്ചില്‍ 6 സൈനികര്‍ മരിച്ചു

ബാരമുള്ള ജില്ലയില്‍ ഘിലാന്‍മാര്‍ഗ് പവര്‍തത്തിന് മുകളില്‍നിന്ന്് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. പര്‍വതത്തിന് മുകളില്‍ സ്ഥിതിചെയ്യുന്ന പരിശീലന കേന്ദ്രം മഞ്ഞിനടിയിലായി.
മഞ്ഞിനടിയില്‍നിന്ന് 70 സൈനികരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കടക്കുന്നവരെ പുറത്തെടുക്കാന്‍ വന്‍ രക്ഷാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ആറ് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.












Click it and Unblock the Notifications