കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുവില്‍ മഞ്ഞിടിച്ചില്‍ 6 സൈനികര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

JK: 6 army men killed, 450 trapped in avalanche
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക പരിശീലന കേന്ദ്രത്തിന് മുകളിലേക്ക് മഞ്ഞിടിഞ്ഞുവീണ് ചുരുങ്ങിയത് ആറ് സൈനികര്‍ കൊല്ലപ്പെട്ടു. സൈനികരും പ്രദേശവാസികളും അടക്കം 450 ഓളം പേര്‍ മഞ്ഞിനടിയില്‍പ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ബാരമുള്ള ജില്ലയില്‍ ഘിലാന്‍മാര്‍ഗ് പവര്‍തത്തിന് മുകളില്‍നിന്ന്് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. പര്‍വതത്തിന് മുകളില്‍ സ്ഥിതിചെയ്യുന്ന പരിശീലന കേന്ദ്രം മഞ്ഞിനടിയിലായി.

മഞ്ഞിനടിയില്‍നിന്ന് 70 സൈനികരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കടക്കുന്നവരെ പുറത്തെടുക്കാന്‍ വന്‍ രക്ഷാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ആറ് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X