Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തില്‍ ഭീകരന്‍:ഫോണ്‍ ചെയ്തയാളെ തിരിച്ചറിഞ്ഞു

Couple detained after India security alert
മുംബൈ: എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരിലൊരാള്‍ ഭീകരനാണെന്ന് വ്യാജസന്ദേശം നല്‍കിയ ആളെ തിരിച്ചറിഞ്ഞു. അന്ധേരിയിലെ സുരേഷ് ചവാന്‍ എന്നയാളാണ് ഫോണ്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

വിമാനത്തില്‍ ഭീകരനുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നും ദുബയിലേക്ക് പോവുകയായിരുന്ന എമിറേറ്റ്‌സ് വിമാനം തിരിച്ചിറക്കിയിരുന്നു. തുടര്‍ന്ന് വിമാനത്തിലെ 365 യാത്രക്കാരെയും അവരുടെ സാമഗ്രികളും രണ്ടാമതും പരിശോധിച്ചതിന് ശേഷം നാല് മണിക്കൂറോളം വൈകിയാണ് വിമാനം യാത്ര പുറപ്പെട്ടത്.

സംശയകരമായ യാതൊന്നും ശ്രദ്ധയില്‍ പെടാത്തതിനാല്‍ അജ്ഞാത സന്ദേശത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ശക്തമാക്കിയതിനെ തുടര്‍ന്നാണ് സുരേഷ് ചവാന്‍ എന്നയാളാണ് ഇതിനു പിന്നിലെന്ന് മനസ്സിലായത്. വിമാനത്തില്‍ യാത്രചെയ്യുന്ന ഷഹബാസ് ഖാന്‍ എന്നയാള്‍ അല്‍ക്വായദ പ്രവര്‍ത്തകനാണെന്നായിരുന്നു സന്ദേശം.

സന്ദേശമനുസരിച്ച് വിമാനത്തില്‍ സഞ്ചരിച്ചിരുന്ന ഷഹബാസ്, ഭാര്യ വഹീദ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ദമ്പതികളുടെ മകന്‍ അംജദ് നടത്തിയ നാടകമാണിതെന്നു പൊലീസ് സംശയിക്കുന്നുണ്ട്. തങ്ങള്‍ ദുബയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നെന്നും മകനോ ചില ബന്ധുക്കളോ നടത്തിയ ആസൂത്രിത ശ്രമമാകാം സംഭവത്തിനു പിന്നിലെന്നും ദമ്പതികള്‍ പറഞ്ഞു. മുംബൈയില്‍ ബിസിനസുകാരനാണു ഷഹ്ബാസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+