ഐപിഎല്‍ : പന്ത് ശിവസേനയുടെ കളത്തില്‍

എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശരത് പവാര്‍ കഴിഞ്ഞ ദിവസം ശിവസേന തലവന്‍ ബാല്‍താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍, സേന എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെ എന്നിവരും പങ്കെടുത്തു.
എന്നെ സംബന്ധിച്ചിടത്തോളം മത്സരത്തേക്കാള്‍ വലുതാണ് രാജ്യം. രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ള യാതൊരു വിധത്തിലുള്ള പ്രവര്‍ത്തികളും ഞാന്‍ അംഗീകരിക്കില്ല- ബാല്‍ താക്കറെയെ ഉദ്ധരിച്ചുകൊണ്ട് സാമ്‌നയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐപിഎല്ലില്‍ ആസ്‌ത്രേലിയന്‍ ടീം പങ്കെടുക്കുന്നില്ലെന്ന് ബാല്‍ താക്കറെയെ അറിയിച്ചതായി മനോഹര്‍ പറഞ്ഞു. എന്നാല്‍ ഓരോ ഐപിഎല്‍ ടീമിലും ഓസീസ് കളിക്കാരുണ്ട്. ഐപിഎല്ലില്‍ എത്ര ആസ്‌ത്രേലിയന്‍ കളിക്കാരുണ്ടെന്ന വിവരം കൈമാറാന്‍ ബാല്‍ താക്കറെ ആവശ്യപ്പെട്ടു. ഈ വിവരങ്ങള്‍ ഉടന്‍ കൈമാറുമെന്ന് മനോഹര്‍ വ്യക്തമാക്കി.












Click it and Unblock the Notifications