Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ വെറും പൈതലാന്‍: വിഎസ്

VS Achuthanandan
ദില്ലി: പലയിടത്തും ഓടിനടക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി വെറും പൈതലാനാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.

രാഹുല്‍ പറയുന്ന കാര്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ അനാവശ്യപ്രാധാന്യം കൊടുക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തില്‍ സിപിഎമ്മിന് ഒന്നരവര്‍ഷം മാത്രമേ ആയുസ്സുള്ളുവെന്ന രാഹുലിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു വിഎസ്.

ആ പൈതലാന്‍ അത്രയെങ്കിലും പറഞ്ഞല്ലോ, ഒന്നര വര്‍ഷത്തിന് ശേഷം അധികാരത്തില്‍ വരാമെന്ന ധാരണയില്‍ കേരളത്തിലേയ്ക്ക് വരുന്ന നിക്ഷേപങ്ങളെല്ലാം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്ത വികസനകാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍നിന്നും മായ്ക്കാന്‍ ആര്‍ക്കും കഴിയില്ല.

ഒന്നര വര്‍ഷത്തിന് ശേഷം അധികാരത്തില്‍ വരുമെന്നത് ജനങ്ങളുടെ അന്നത്തെ മനസ്സിലിരിപ്പിനെ ആശ്രയിച്ചിരിക്കും- വിഎസ് പറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങളാണ് ജയിക്കാന്‍ പോകുന്നതന്ന് കോണ്‍ഗ്രസ് നേതാക്കളും അവരുടെ മക്കളും പറഞ്ഞുനടക്കുകയാണ്. എന്നാല്‍ കേരളത്തിലെ ജനഹൃദയങ്ങളില്‍ നിന്നും പറിച്ചുമാറ്റാന്‍ പറ്റാത്തതും മറയില്ലാത്തതുമാണ് സര്‍ക്കാറിന്റെ ഭരണം- അദ്ദേഹം അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+