തടയണ പൊളിക്കരുത്: തൊഴിലാളികള്‍ സമരത്തില്‍
മൂന്നാര്‍: മൂന്നാറില്‍ ചിണ്ടുവാര എസ്റ്റേ്റ്റില്‍ ടാറ്റ നിര്‍മ്മിച്ച ഡാം പൊളിച്ച് നീക്കാനുള്ള നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ പണിമുടക്കുന്നു.
എഐടിയുസിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്കെങ്കിലും ഐഎന്‍ടിയുസിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സിപിഎം പോഷകസംഘടനയായ സിഐടിയു സമരത്തില്‍ പങ്കെടുക്കുന്നില്ല.
ടാറ്റ നിര്‍മ്മിച്ച തടയണകള്‍ പൊളിയ്ക്കരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സിപിഐ-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ടാറ്റ മാനേജ്‌മെന്റിന്റെ ഒത്താശയോടെയുള്ള പണിമുടക്കാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications