ടാറ്റയുടെ വീടുകള്‍ തിരികെ നല്‍കേണ്ട: കുര്യന്‍

യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടനകള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറ്റ വാടയ്ക്ക് നല്‍കിയതാണ് വീടുകള്‍.
ടാറ്റയുടെ വീടുകളില്‍ താമസിച്ചതുകൊണ്ട് അവര്‍ക്ക് വിധേയരാകണമെന്നില്ല- തേയില കമ്പനിയിലെ തൊഴിലാളി നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ടാറ്റ വീടും സ്ഥലവും ജോലിയും നല്‍കുന്നുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കുര്യന്‍.
രാജ്യത്ത് മറ്റൊരു തോട്ടത്തിലും തേയിലത്തൊഴിലാളികള്‍ക്ക് ലഭിയ്ക്കാത്ത ആനുകൂല്യങ്ങള്‍ ടാറ്റയുടെ തോട്ടത്തില്‍ തൊഴിലാളികള്‍ക്ക് ലഭിയ്ക്കുന്നുണ്ടെന്ന് കുര്യന്‍ ചൂണ്ടിക്കാട്ടി.
ചിണ്ടുവാരയില്‍ ടാറ്റ നിര്‍മ്മിച്ച തടയണ പൊളിയ്ക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തടയണ നിയമവിരുദ്ധമാണോയെന്ന കാര്യം ഒരിക്കല്‍ക്കൂടി പരിശോധിക്കണം.
ഇവിടത്തെ കിണറുകളില്‍ വെള്ളമുണ്ടാകുന്നത് തടയണ കാരണമാണ്. തൊഴിലാളികള്‍ക്ക് വെള്ളം നല്‍കേണ്ടത് ടാറ്റയുടെ ബാധ്യതയാണ്- കുര്യന്‍ പറഞ്ഞു.












Click it and Unblock the Notifications