ടാറ്റയുടെ സൗജന്യം: സിപിഎം അന്വേഷിക്കുന്നു

ഇടതുനേതാക്കള്‍ മൂന്നാറില്‍ ടാറ്റ നല്‍കിയ സൗകര്യങ്ങള്‍ സ്വീകരിച്ചുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ഈ തീരുമാനം.
ആദ്യമാദ്യം ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി ഇക്കാര്യം ശ്രദ്ധിച്ചില്ല. എന്നാല്‍ പല ആരോപണങ്ങളും ശരിയാണെന്ന് വെളിപ്പെട്ടതിനെത്തുടര്‍ന്നാണ് പാര്‍ട്ടി അന്വേഷണം നടത്താന്‍ ഒരുങ്ങുന്നത്.
നേതാക്കളിലെ ഈ പ്രവണത ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിഛായ നഷ്ടപ്പെടുത്തുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
മാത്രവുമല്ല അടുത്തിടെ വന്ന തെറ്റുതിരുത്തല്‍ രേഖയില്‍ ആരില്‍ നിന്നും വിലപിടിച്ച സമ്മാനങ്ങളോ ആനുകൂല്യങ്ങളോ സ്വീകരിക്കരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്.
തങ്ങളുടെ നേതാക്കളും ഇത്തരം പ്രലോഭനങ്ങളില്‍ വീണിട്ടുണ്ടെങ്കിലും കൂടുതലായി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയത് സിപിഐ നേതാക്കളാണ് ഇത്തരം സൗകര്യങ്ങള്‍ അനുഭവിക്കുന്നതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
എന്നാല്‍ ടാറ്റ ഇത്തരം സൗകര്യങ്ങള്‍ നേതാക്കള്‍ക്ക് നല്‍കിയതായി അറിവില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞിരിക്കുന്നത്.
ടാറ്റയുടെ ഔദ്യര്യം പറ്റുന്ന ഒരാളും പാര്‍ട്ടിയില്‍ ഇല്ലെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞതിന് പിന്നാലെ സിപിഎമ്മിന്റെ ദേവികുളം എംഎഎല്‍എ രാജേന്ദ്രന്‍ ടാറ്റ നല്‍കിയ ക്വാട്ടേഴ്സ് ഉപയോഗിക്കുന്നുണ്ടെന്ന് വാര്‍ത്ത വന്നിട്ടുണ്ട്.
ഇത് സ്വീകരിച്ചകാലത്ത് രാജേന്ദ്രനെ ജില്ലാ നേതൃത്വം വിലക്കിയിരുന്നെങ്കിലും അദ്ദേഹം അത് മടക്കി നല്‍കാന്‍ തയ്യാറായിരുന്നില്ല.












Click it and Unblock the Notifications