വയനാട്ടില്‍ വീണ്ടും ഭൂമി കയ്യേറ്റം

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ജോര്‍ജ്ജ് പോത്തന്റെ കൈവശമുള്ള 67 ഏക്കര്‍ ഭൂമിയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആദിവാസി ക്ഷേമ സമിതി പ്രവര്‍ത്തകര്‍ കയ്യേറിയത്.
അഞ്ഞൂറോളം കുടുംബങ്ങളെ ലോറിയില്‍ കയറ്റിയാണ് വെള്ളാരംകുന്നില്‍ എത്തിച്ചത്. ഇതിന് റവന്യൂഭൂമിയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ഇവിടെയുണ്ടായിരുന്ന പൊലീസുകാരെ തള്ളിമാറ്റി സംഘം ഭൂമി കയ്യേറുകയായിരുന്നു. കഴിഞ്ഞ ദിവസം എംവി ശ്രേയാംസ് കുമാര്‍ എംഎല്‍എയുടെ കൈവശാവകാശത്തിലുള്ള ഭൂമി സിപിഎമ്മിന്റെ നേതൃത്വത്തില്‍ കയ്യേറിയിരുന്നു.
ശ്രേയാംസിന്റെ ഭൂമിയില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ തയ്യാറല്ലെന്ന് ആദിവാസികളും സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്.
ഈ വിഷയത്തില്‍ മന്ത്രി കെപി രാജേന്ദ്രനെ ഉള്‍പ്പെടുത്തി തിങ്കളാഴ്ച ചര്‍ച്ച നടക്കും. ഭൂമി താന്‍ കൈവശം വച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് തെളിഞ്ഞാല്‍ ഭൂമി വിട്ടുകൊടുക്കാന്‍ താന്‍ തയ്യാറാണെന്ന് ശ്രേംയാംസ് പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications