Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസില്‍ പവര്‍ പ്ലാന്റില്‍ സ്‌ഫോടനം 5 മരണം

5 workers killed in blast at power plant
ന്യൂയോര്‍ക്ക്: അമേരിയ്ക്കയിലെ കണക്ടിക്കട്ടില്‍ ക്ലീന്‍ എനര്‍ജി താപവൈദ്യുതി നിലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ 5 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹാഫോര്‍ഡില്‍ നിന്ന് 20 മൈല്‍ അകലെയുള്ള മിഡില്‍ ടൗണ്‍ നഗരത്തിലെ ഊര്‍ജ്ജ നിലയത്തില്‍ വാതക പൈപ്പ് ലൈനിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 50 കിലോ മീറ്റര്‍ അകലെയുള്ള കെട്ടിടങ്ങള്‍ക്ക് വരെ വിള്ളലുണ് ടായി. പൈപ്പ് ലൈനില്‍ നിന്നുമുണ്ടായ വാതക ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ് ടെന്ന സംശയത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അപകടം നടന്ന പ്ലാന്റില്‍ 200 ലധികം ആളുകള്‍ ജോലി ചെയ്തിരുന്നു.

2008 ഫെബ്രുവരിയില്‍ നിര്‍മാണം ആരംഭിച്ച ക്ലീന്‍ എനര്‍ജി താപനിലയത്തില്‍ നിന്നും 2010 മധ്യത്തോടെ ഉത്പാദനം ആരംഭിയ്ക്കാനാണ് പദ്ധതിയിട്ടിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+