ഇന്ത്യക്കാര്‍ ദരിദ്രരായി നടിയ്ക്കണം: ആസ്ത്രേലിയ

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മേധാവി സൈമണ്‍ ഓവര്‍ലന്‍ഡാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊലീസിന്റെ ഈ പ്രസ്താവനയെ ഇന്ത്യന്‍ സമൂഹം ശക്തമായി അപലപിച്ചിട്ടുണ്ട്.
ഐപോഡുകള്‍, വിലകൂടിയ വാച്ചുകള്‍, ആഭരണങ്ങള്‍ തുടങ്ങിയ ആഢംബര വസ്തുക്കളൊന്നും പുറത്തുകാണിക്കാതെ കഴിവതും ദരിദ്രരെപ്പോലെ നടിക്കണമെന്നാണ് സൈമണ്‍ ഓവര്‍ലന്‍ഡ് ഒരു അന്താരാഷ്ട്ര വിദ്യാര്‍ഥിസുരക്ഷാഫോറത്തില്‍ പറഞ്ഞത്.
സുരക്ഷാപ്രശ്‌നമുള്ള സ്ഥലങ്ങളില്‍ അര്‍ധരാത്രി സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്റ് അസോസിയേഷന്‍ (ഫിസ) ഓവര്‍ലന്‍ഡിന്റെ പരാമര്‍ശത്തെ അപലപിച്ചു. പണക്കാരനാവാനുള്ള അവകാശം ഇന്ത്യക്കാരനില്ലേയെന്ന് ഫിസ വക്താവ് ഗൗതം ഗുപ്ത ചോദിച്ചു.
പൗരത്വഭേദമില്ലാതെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ജോലിസ്ഥലം സുരക്ഷിതമായിരിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ടുതന്നെ ഓവര്‍ലന്‍ഡിന്റെ പരാമര്‍ശം വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പരിപാടിയുടെ സംഘാടകയായ മെല്‍ബ മാര്‍ഗിസണ് സുരക്ഷയ്ക്കുവേണ്ട ചില തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുക മാത്രമായിരുന്നു ഓവര്‍ലന്‍ഡ് ചെയ്തതെന്ന് വ്യക്തമാക്കി.












Click it and Unblock the Notifications