ഹെയ്ത്തി ക്യാമ്പുകളില്‍ ലൈംഗിക പീഡനം

ദുരിതാശ്വാസ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ക്യാമ്പുകളെല്ലാം ജനനിബിഢമാണ്, ഈ സാഹചര്യം ചൂഷണം ചെയ്തുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നത്.
ഭൂചലനത്തിന്റെ അവഷിഷ്ടങ്ങള്ക്കിടയില് നിന്നും പന്ത്രണ്ടുവയസ്സുള്ള ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും അയാള്‍തന്നെ അവളെ മാനഭംഗപ്പെടുത്തുകയും ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ക്യാമ്പുകളിലെല്ലാം ഭക്ഷണത്തിനും മറ്റ് കാര്യങ്ങള്‍ക്കും കുറവനുഭവപ്പെടുകയാണ്. ഇതിനിടെയാണ് സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന സംഭവങ്ങളും അരങ്ങേറുന്നത്.
ഭൂചലനത്തിന് കുടുംബത്തിലെ പുരുഷന്മാരെല്ലാം നഷ്ടപ്പെട്ട സ്ത്രീകളാണ് കൂടുതലും അക്രമങ്ങള്‍ക്ക് ഇരകളാവുന്നത്. ഇവര്‍ക്ക് പലപ്പോഴും തനിച്ച് പുറത്തുപോകേണ്ട അവസ്ഥയുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് കൂടുതലും ആക്രമണങ്ങള്‍ നടക്കുന്നത്.
ഇതിനെതിരെ സ്ത്രീകളെ ബോധവല്‍ക്കരിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന എന്‍ജിഒകള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പല ക്യാമ്പുകളിലും പുരുഷന്മാര് സ്ത്രീകള്‍ക്ക് സംരക്ഷണം നല്കാന് ആയുധങ്ങളുമായി കാവല്‍ നില്ക്കുന്ന അവസ്ഥയാണിപ്പോള്‍.
ഭൂചനലത്തെത്തുടര്ന്ന് സര്‍വ്വവും നഷ്ടപ്പെട്ട ആളുകല്‍ ശവപ്പെട്ടികള്‍ വരെ മോഷ്ടിക്കുന്ന സംഭവങ്ങള്‍ ഹെയ്ത്തിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇവിടെ മോഷണങ്ങളും പെരുകുകയാണ്. ഇതിനിടെയാണ് സ്ത്രീകളുടെ നില ദുരിതത്തിലായിരിക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications