കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെയ്ത്തി ക്യാമ്പുകളില്‍ ലൈംഗിക പീഡനം

  • By Lakshmi
Google Oneindia Malayalam News

Haiti
പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്ത്തി ഭൂകമ്പത്തെത്തുടര്‍ന്ന് പാര്‍പ്പിടം നഷ്ടപ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.

ദുരിതാശ്വാസ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ക്യാമ്പുകളെല്ലാം ജനനിബിഢമാണ്, ഈ സാഹചര്യം ചൂഷണം ചെയ്തുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നത്.

ഭൂചലനത്തിന്റെ അവഷിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പന്ത്രണ്ടുവയസ്സുള്ള ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും അയാള്‍തന്നെ അവളെ മാനഭംഗപ്പെടുത്തുകയും ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ക്യാമ്പുകളിലെല്ലാം ഭക്ഷണത്തിനും മറ്റ് കാര്യങ്ങള്‍ക്കും കുറവനുഭവപ്പെടുകയാണ്. ഇതിനിടെയാണ് സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന സംഭവങ്ങളും അരങ്ങേറുന്നത്.

ഭൂചലനത്തിന്‍ കുടുംബത്തിലെ പുരുഷന്മാരെല്ലാം നഷ്ടപ്പെട്ട സ്ത്രീകളാണ് കൂടുതലും അക്രമങ്ങള്‍ക്ക് ഇരകളാവുന്നത്. ഇവര്‍ക്ക് പലപ്പോഴും തനിച്ച് പുറത്തുപോകേണ്ട അവസ്ഥയുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് കൂടുതലും ആക്രമണങ്ങള്‍ നടക്കുന്നത്.

ഇതിനെതിരെ സ്ത്രീകളെ ബോധവല്‍ക്കരിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന എന്‍ജിഒകള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പല ക്യാമ്പുകളിലും പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആയുധങ്ങളുമായി കാവല്‍ നില്‍ക്കുന്ന അവസ്ഥയാണിപ്പോള്‍.

ഭൂചനലത്തെത്തുടര്‍ന്ന് സര്‍വ്വവും നഷ്ടപ്പെട്ട ആളുകല്‍ ശവപ്പെട്ടികള്‍ വരെ മോഷ്ടിക്കുന്ന സംഭവങ്ങള്‍ ഹെയ്ത്തിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇവിടെ മോഷണങ്ങളും പെരുകുകയാണ്. ഇതിനിടെയാണ് സ്ത്രീകളുടെ നില ദുരിതത്തിലായിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X