16കാരിയായ ഭാര്യയെ 25000 രൂപയ്ക്ക് വിറ്റു

ഒറീസയിലെ ധോള്‍ബന്ദര്‍ ഗ്രാമത്തിലെ കമാലിനി സാഹു എന്ന പതിനാറുകാരിയെയാണ് ഭര്‍ത്താവ് വിറ്റത്. 2008ലായിരുന്നു പ്രദീപ് സാഹുവും കമാലിനിയും തമ്മിലുള്ള വിവാഹം നടന്നത്.
കഴിഞ്ഞ ജനുവരി 29ന് മധ്യപ്രദേശുകാരനായ ദശരഥ് ലോധിയ്ക്ക് പ്രദീപ് കമാലിനിയെ വിറ്റു. സംഭവമറിഞ്ഞ് കമാലിനിയുടെ പിതാവ് പ്രദീപിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനായി മൂന്നംഗ പൊലീസ് സംഘത്തെ നിയോഗിച്ചു. ഇവര്‍ മധ്യപ്രദേശിലെ ടികാമാര്‍ഗില്‍ നിന്നും അവിടത്തെ പൊലീസിന്റെ സഹായത്തോടെ കമാലിനിയെ കണ്ടെത്തുകയായിരുന്നു.
ഭര്‍ത്താവ് 25000 രൂപയ്ക്ക് തന്നെ വില്‍ക്കുകയാണുണ്ടായതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ഒറീസ പൊലീസ് പ്രദീപിനെ അറസ്റ്റുചെയ്തിട്ടുണ്ട്.












Click it and Unblock the Notifications