ആക്രമണങ്ങള്‍ക്ക് വംശീയസ്വഭാവമുണ്ട്: സ്മിത്ത്

ഇത്തരം ആക്രമണങ്ങള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ആസ്ത്രേലിയയുടെ പ്രതിച്ഛായയെ സാരമായി ബധിച്ചതായും അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചു.
ഇത്തരം ആക്രമണങ്ങള്‍ ആസ്ട്രേലിയയുടെ പ്രതിച്ഛായയെ മാത്രമല്ല ബാധിക്കുന്നത്. മറിച്ച് വിദ്യാഭ്യാസ രംഗത്തെയും, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെയും ബാധിക്കും.
ഇന്ത്യക്കാര്‍ ആക്രമണത്തിന് ഇരയാകുന്ന സംഭവങ്ങളില്‍ ആസ്ത്രേലിയയ്ക്ക് അതിയായ ദു:ഖമുണ്ട്. ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നുമുണ്ട്.
ഇന്ത്യാക്കാര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ വംശീയ സ്വഭാവമുള്ളവ കണ്ടെത്തി അതിന് പിന്നിലെ കുറ്റക്കാരെ ശിക്ഷിക്കും- സ്മിത്ത് വ്യക്തമാക്കി.












Click it and Unblock the Notifications