Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബെ പരാമര്‍ശം:രാഹുലിനെതിരെ വീണ്ടും ബാല്‍ താക്കറെ

Bal Thackeray again attacks Rahul Gandhi for calling Mumbai 'Bombay'
മുബൈ: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പുതിയ ആരോപണങ്ങളുമായി ശിവസേന വീണ്ടും രംഗത്ത്. മുംബൈ സന്ദര്‍ശനത്തിനിടെ രാഹുല്‍ നടത്തിയ പ്രസംഗത്തില്‍ മുംബൈയെ ബോംബെയെന്ന് ഉച്ചരിച്ചെന്നാണു പുതിയ ആരോപണം.

പാര്‍ട്ടി പത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണു താക്കറെ ആരോപണം ഉന്നയിച്ചത്. പ്രസംഗത്തില്‍ പലവട്ടം രാഹുല്‍ ബോംബെയെന്ന് ആവര്‍ത്തിച്ചതായി താക്കറെ പറയുന്നു. മുംബൈയെ മഹാരാഷ്ട്രയില്‍ നിന്ന് വേര്‍പിരിയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് താക്കറെ പറഞ്ഞു.

മുംബൈയില്‍ രാഹുല്‍ നടത്തിയത് കോണ്‍ഗ്രസിന്റെ അന്ത്യയാത്രയാണ്. മഹരാഷ്ട്ര ആഭ്യന്തര മന്ത്രി രമേശ് ഭാഗ്‌വെ രാഹുലിന്റെ ഷൂസ് സൂക്ഷിച്ചതിനെക്കുറിച്ചും മുഖപ്രസംഗത്തില്‍ പരിഹസിച്ചു. മന്ത്രിയുടെ നടപടി ലജ്ജിപ്പിക്കുന്നതാണ്. മന്ത്രി ഷൂ സൂക്ഷിക്കാന്‍ രാഹുല്‍ മഹാത്മ ഗാന്ധിയല്ലെന്നും താക്കറെ കളിയാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+