ഷാരൂഖ് ഭീകരരുടെ ഏജന്റ്: തൊഗാഡിയ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പാകിസ്താനില്‍ നിന്നുള്ള ക്രിക്കറ്റ് കളിക്കാരെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച പ്രസ്താവനയുടെത്തുടര്‍ന്ന ശിവസേനാമേധാവി ബാല്‍താക്കറെ ഷാരൂഖിനെതിരെ കടുത്ത വിമര്‍ശനമുന്നയിക്കുന്നതിനിടെയാണ് വിഎച്ച്പിയും രംഗത്തെത്തിയിരിക്കുന്നത്.
പാകിസ്താന്‍ താരങ്ങളുടെ കാര്യത്തില്‍ വിഎച്ച്പി ശിവസേനയെ പിന്താങ്ങുന്നുണ്ടെങ്കിലും അവരുടെ മറാത്താ വാദത്തിന് തൊഗാഡിയ എതിരാണ്.
മുംബൈയും മഹാരാഷ്ട്രയും എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണെന്നും എല്ലാ ഇന്ത്യന്‍പൗരന്മാര്‍ക്കും രാജ്യത്തെ് എവിടെയും ജീവിക്കാന്‍ അവകാശമുണ്ടെന്നും തൊഗാഡിയ അഭിപ്രായപ്പെട്ടു.
ബംഗ്ലാദേശി തീവ്രവാദസംഘടനകള്‍ അസമിനെ മറ്റൊരു ജമ്മുകശ്മീരാക്കി മാറ്റുകയാണെന്നും വോട്ട്ബാങ്ക് രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നും തൊഗാഡിയ ആരോപിച്ചു.












Click it and Unblock the Notifications