കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രേയാംസിന്റെ കൈവശ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു

  • By Ajith Babu
Google Oneindia Malayalam News

Wayanad
കല്‍പ്പറ്റ: ജനതാദള്‍ എംഎല്‍എ എംവി ശ്രേയാംസ്‌കുമാറിന്റെ കൈവശമുള്ള കൃഷ്ണഗിരിയിലെ കാപ്പിത്തോട്ടം കൈയ്യേറി കുടില്‍ കെട്ടിയ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരെ പോലീസ് ഒഴിപ്പിച്ചു.

30 ഓളം കുടുംബങ്ങളെയാണ് പോലീസ് സംഘം ചെറിയ തോതിലുള്ള ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചത്. കലക്ടറുടെയും ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും നേതൃത്വത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. ഭൂമി കയ്യേറിയ ആദിവാസി ക്ഷേമ സമിതി നേതാവ് കെകെ ഭാസ്‌കരന്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഇവര്‍ കെട്ടിയ കുടിലുകള്‍ പൊലീസ് പൊളിച്ചു നീക്കിയിട്ടുണ്ട്.

ശനിയാഴ്ചയാണ് സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകര്‍ ഭൂമിയില്‍ കടന്നുകയറി മരങ്ങളും കാപ്പിച്ചെടികളും വെട്ടി കുടില്‍ കെട്ടിയത്.

തിങ്കളാഴ്ച ജനതാദള്‍ (എസ്) സംസ്ഥാന കമ്മിറ്റിയംഗവും വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വക്കേറ്റ് ജോര്‍ജ് പോത്തന്റെ കൈവശമുള്ള ഭൂമി എകെഎസ് പ്രവര്‍ത്തകര്‍ കയ്യേറിയിരുന്നു. ഇവരെ തിങ്കളാഴ്ച തന്നെ ഒഴിപ്പിച്ചിരുന്നു. അതിനിടെ ജില്ലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ സ്ഥലത്ത് സിപിഎം അനുകൂല സംഘടനയായ കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ ഭൂമി കയ്യേറി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X