ഗിരീഷ് പുത്തഞ്ചേരി ആശുപത്രിയില്‍

കഴിഞ്ഞ ശനിയാഴ്ചയാണ് തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാത്രി വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും നില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മലയാളത്തിലെ ഏറ്റവും മികച്ച ഗാനരചയിതാക്കളിലൊരാളായ ഗിരീഷ് പുത്തഞ്ചേരി ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങള്‍ രചിച്ചു കൊണ്ടാണ് ഗാനരചനാ മേഖലയിലേക്ക് പ്രവേശിച്ചത്.
നാനൂറോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ച ഗിരീഷിന് ഏഴു തവണ മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications