പാല്‍ വില വര്‍ദ്ധന ചര്‍ച്ച ചെയ്യില്ല

ഒരാഴ്ചയായി സംസ്ഥാനത്ത് പാല്‍ക്ഷാമം തുടരുന്നു. പ്രധാന ഉല്‍പാദകരായ മില്‍മയുടെ പല കേന്ദ്രങ്ങളിലും പാല്‍ കുറവാണ്. സ്വകാര്യഡയറി ഫാം ഉടമകളുമായി ചൊവ്വാഴ്ച വൈകിട്ട് ചര്‍ച്ച നടത്തുന്നുണ്ട്.
പാലിന്റെ വില വര്‍ധിപ്പിക്കാന്‍ മില്‍മ അധികൃതര്‍ സര്‍ക്കാരിനോട് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിക്കാനാണ് മില്‍മ ശുപാര്‍ശ ചെയ്തത്. ജേഴ്‌സി പാലിന് ലിറ്ററിന് 22 രൂപയും ടോണ്‍ഡ്, സ്മാര്‍ട്ട് പാലുകള്‍ക്ക് 20 രൂപയുമാണ് നിലവിലുള്ള വില.
പാലിന്റെ ആഭ്യന്തര ഉല്പാദനം കുറഞ്ഞതും മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പാലിന്റെ വരവ് ഗണ്യമായി കുറഞ്ഞതുമാണ് പാല്‍ക്ഷാമം വര്‍ധിക്കാന്‍ കാരണം.












Click it and Unblock the Notifications