മൂന്നാര്‍ വീഴ്ച മറയ്ക്കാന്‍ വയനാട്ടില്‍ കയ്യേറ്റം

മൂന്നാറില്‍ ചെറുകിടക്കാരെ മറയാക്കി പാര്‍ട്ടി കൈയ്യേറ്റങ്ങള്‍ മറയ്ക്കാനാണ് സിപിഎം ശ്രമിയ്ക്കുന്നത്. വയനാട്ടില്‍ ജനതാദള്‍ നേതാവ് ശ്രേയാംസ്‌കുമാറിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയ്ക്ക് പ്ലാന്റേഷന്‍ ആക്ട് പ്രകാരം നികുതി അടയ്ക്കുന്നുണ്ട്. പട്ടയമില്ലാത്ത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ നിയമപ്രകാരമായിരിയ്ക്കണം.
നിയമം ലംഘിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ കയ്യേറ്റത്തിനായി പറഞ്ഞുവിടുകയാണ് സിപിഎം ചെയ്യുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വ കക്ഷി യോഗം വിളിയ്ക്കണണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യുഡിഎഫ് ഭരണകാലത്ത് ഏറ്റെടുത്തതല്ലാതെ ഒരിഞ്ച് ഭൂമി പോലും ആദിവാസികള്‍ക്ക് നല്‍കാനായി ഇടതുമുന്നണി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല. ടാറ്റയ്‌ക്കെതിരെയുള്ള നടപടികളില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications