മെഹ്‌സൂദിന്റെ മരണം സ്ഥിരീകരിച്ചു

മെഹസൂദ് മരിച്ചതായി ആഴ്ചകളായി നിലനില്‍ക്കന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് താലിബാന്റെ സ്ഥിരീകരണം. ജനുവരി പതിന്നാലിന് യുഎസ് സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഹക്കിമുള്ള മരിച്ചെന്ന വാര്‍ത്ത താലിബാന്‍ നേരത്തെ ശക്തമായി നിഷേധിച്ചിരുന്നു. ഹക്കിമുള്ള ജീവിച്ചിരിക്കുന്നുവെന്നതിന് തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും സംഘടന പ്രഖ്യാപിച്ചിരുന്നു.
യുഎസ് സേനയുടെ പൈലറ്റില്ലാ വിമാനങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ മെസൂദിനെ വിദഗ്ധ ചികിത്സയ്ക്കായി കറാച്ചിയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാന്‍ നഗരത്തില്‍ വെച്ച് അന്ത്യം സംഭവിയ്ക്കുകയായിരുന്നുവെന്നാണ് വിശദീകരണം.
കഴിഞ്ഞ വര്‍ഷം സംഘടനാ നേതാവായിരുന്ന ബെയ്ത്തുള്ള മെഹ്‌സൂദ് കൊല്ലപ്പെട്ടതോടെയാണ് ഹക്കിമുള്ള നേതൃസ്ഥാനത്തേക്ക് എത്തിയത്.












Click it and Unblock the Notifications