വെടിവഴിപാടിന്റെ അടിസ്ഥാനമറിയണം: കോടതി

പല പ്രധാന ക്ഷേത്രങ്ങളിലും വെടിവഴിപാട് ഇല്ലെന്ന് നിരീക്ഷിച്ച കോടതി ചില ക്ഷേത്രങ്ങളില്‍ മാത്രം ഇത്തരമൊരു ആചാരം തുടര്‍ന്നുപോരുന്നതിന്റെ അടിസ്ഥാനമെന്തെന്ന് അറിയിക്കാനും നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി.എസ് ഗോപിനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തിലെ വെടിവഴിപാടിന്റെ കരാറിനുള്ള ലേലത്തില്‍ സ്ഫോടകവസ്തു ലൈസന്‍സില്ലാതെ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം എ.ജി. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി കൊച്ചി ദേവസ്വം ബോര്‍ഡിനോട് ഇക്കാര്യങ്ങള്‍ ആരാഞ്ഞിട്ടുള്ളത്.
വെടിവഴിപാട് ലേലം രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. 2010 ഏപ്രില്‍ ഒന്നു മുതല്‍ ഒരു കൊല്ലത്തേക്കുള്ള വെടിവഴിപാടാണ് ലേലം ചെയ്യുന്നത്.












Click it and Unblock the Notifications