അതിരപ്പിള്ളി: നടപടി നിര്‍ത്തണം

പദ്ധതിക്ക് രണ്ടു വര്‍ഷം മുമ്പു നല്‍കിയ അനുമതി നിഷേധിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് കെഎസ്ഇബി നല്‍കിയ മറുപടി തള്ളിക്കൊണ്ടാണ് കേന്ദ്ര നടപടി.
അതേ സമയം സംസ്ഥാന സര്‍ക്കാരിന് പറയാനുള്ളത് കൂടി കേട്ട ശേഷമെ പദ്ധതിയെക്കുറിച്ച് അന്തിമ തീരുമാനമെടുക്കൂവെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയ്ക്ക് മുമ്പാകെ അഭിപ്രായം പറയാന്‍ സംസ്ഥാന സര്‍ക്കാരിനെ ക്ഷണിയ്ക്കും. അതുവരെ നടപടി പാടില്ലെന്നാണ് മന്ത്രാലയം നിര്‍ദ്ദേശിയ്ക്കുക.
അതിരിപ്പിള്ളി മറ്റൊരു സൈലന്റ് വാലിയാണെന്നും അത് സംരക്ഷിയ്ക്കപ്പെടേണ്ടതാണെന്നും ജയറാം രമേശ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞിരുന്നു. ജയറാം രമേശിന് അതിരപ്പിള്ളിയെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് മന്ത്രി എകെ ബാലന്‍ ഇതിനോട് പ്രതികരിച്ചത്.












Click it and Unblock the Notifications