മൈ നെയിം ഈസ് ഖാന് സുരക്ഷയൊരുക്കും

അതേ സമയം നിശ്ചയിച്ച ദിവസം തന്നെ ലോകമെങ്ങും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ്ക്കുമെന്ന് നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ വ്യക്തമാക്കി. മുംബൈയിലെ റിലീസ് കേന്ദ്രങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം മുംബൈയിലെ പൊലീസ് മേധാവികളെ കണ്ടിരുന്നു.
തിയറ്ററുകള്‍ക്ക് വേണ്ട സുരക്ഷ ഒരുക്കുമെന്നും അക്രമികളെ തിരിച്ചറിയുന്നതിനു പ്രേക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും പൊലീസ് അറിയിച്ചു.
ഐപിഎല്ലില്‍ പാക്ക് കളിക്കാരെയും പങ്കെടുപ്പിക്കണമെന്ന ഷാറുഖിന്റെ പ്രസ്താവനയെ തുടര്‍ന്ന് ഒരാഴ്ചയായി ശിവസേന നടനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. മൈ നെയിം ഈസ് ഖാന്റെ പ്രദര്‍ശനം തടയില്ലെന്ന് ശിവസേന നേതാവ് ബാല്‍ താക്കറെ പ്രഖ്യാപിച്ചതിന് ശേഷവും സംഘടന പ്രവര്‍ത്തകര്‍ ചിത്രത്തിനെതിരെയുള്ള പ്രതിഷേധം തുടരുകയാണ്.












Click it and Unblock the Notifications