ഷാരൂഖ് ചിത്രത്തിന്റെ മുന്‍കൂര്‍ ബുക്കിങ് നിര്‍ത്തി

അക്രമ സംഭവങ്ങള്‍ നടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഇതുവരെ ആയിരത്തിലധികം ശിവസേനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൊത്തം 1,023 ശിവസേനക്കാരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 955 പേരെയാണ് കരുതല്‍ തടങ്കലില്‍ കസ്റ്റഡിയില്‍ എടുത്തത്. മറ്റുള്ളവരെ വിവിധ തീയേറ്ററുകള്‍ക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രം ഈ 12ആം തിയതിയാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രദര്‍ശനത്തിന് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയിട്ടും ശിവസേനയുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്.
ഇതോടെ, ഏറ്റുമുട്ടല്‍ സര്‍ക്കാരും ശിവസേനയും തമ്മിലായി.ഷാരൂഖ് ഖാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിനെതിരെയാണ് ശിവസേനയുടെ പ്രതിഷേധം.
സംഭവത്തില്‍, ഷാരൂഖ് മാപ്പ് പറഞ്ഞില്ല എങ്കില്‍ അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ റിലീസ് തടസ്സപ്പെടുത്തുമെന്നാണ് ശിവസേനയുടെ നിലപാട്. എന്നാല്‍, തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ഷാരൂഖ്.












Click it and Unblock the Notifications