ഈ പ്രണയദിനം സ്വവര്‍ഗാനുരാഗികള്‍ക്കും

കാര്‍ഡ് വിപണിയിലാണ് ഇത്തവണത്തെ ഏറ്റവും വലിയ പുതുമ. ഇതേവരെ പ്രണയദിന വിപണിയില്‍ സ്വവര്‍ഗാനുരാഗക്കാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ഇവരെയും വിപണി നോട്ടമിട്ടുകഴിഞ്ഞു.
സ്വവര്‍ഗാനുരാഗികള്‍ക്കായി പ്രത്യേകം ആശംസാ കാര്‍ഡുകള്‍ വിപണിയിലെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഡ് വില്‍പ്പനക്കാരായ 'ആര്‍ച്ചീസ്" ആണ് സ്വവര്‍ഗാനുരാഗികള്‍ക്കുള്ള വാലന്റൈന്‍ കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
'ഫോര്‍ മൈ ഗേള്‍ഫ്രണ്ട്, ഫ്രം യുവര്‍ ഗേള്‍ഫ്രണ്ട്" എന്നിങ്ങനെയുള്ള വാചകങ്ങളാണ് മിക്ക കാര്‍ഡുകളിലുമുള്ളത്. ലെസ്ബിയന്‍, ഗേ വിഭാഗക്കാര്‍ക്കായി പുറത്തിറക്കുന്ന കാര്‍ഡുകള്‍ രാജ്യത്തുടനീളമുള്ള 500 സ്റ്റോറുകളിലൂടെയാണ് ആര്‍ച്ചീസ് വിറ്റഴിയ്ക്കുന്നത്.
പരസ്പര സമ്മതത്തോടെ മുതിര്‍ന്നവര്‍ നടത്തുന്ന സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ല എന്ന ദില്ലി ഹൈക്കോടതി വിധി വന്നശേഷമുള്ള ആദ്യ വാലന്റൈന്‍ ദിനമാണിത്തവണത്തേത്. സ്വവര്‍ഗാനുരാഗികള്‍ക്കുള്ള പ്രണയദിന കാര്‍ഡുകളെ വിവിധ സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
എന്നാല്‍, പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരമാണ് ഇതെന്നും സ്വവര്‍ഗാനുരാഗത്തെ ഇത്തരത്തില്‍ പരസ്യമായി അംഗീകരിക്കരുത് എന്നുമാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications