ഒറീസയില്‍ മാവോയിസ്റ്റുകള്‍ റെയില്‍പാത തകര്‍ത്തു

ഇതേത്തുടര്‍ന്ന് ടാറ്റാ നഗറില്‍ നിന്ന് ബിലാസ്പൂറിലേയ്ക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടിയുടെ എട്ട് വാഗണുകള്‍ പാളം തെറ്റി. ചരക്ക് തീവണ്ടിയുടെ എട്ടു വാഗണുകള്‍ പാളം തെറ്റി. ആളപായമുണ്ടായിട്ടില്ല. സിആര്‍പിഎഫ്, ജിആര്‍പി സേനാംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു.
സംഭവത്തെ തുടര്‍ന്ന് മേഖലയിലെ റെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ഗിര്‍ദിഖ് ജില്ലയില്‍ മാവോയിസ്റ്റുകള്‍ രണ്ടിടത്ത് റയില്‍പാളം തകര്‍ത്തിരുന്നു.












Click it and Unblock the Notifications