ടാറ്റയുടെ അണക്കെട്ടിന് തൊഴിലാളികളുടെ കാവല്‍

കോടതി വിധി എതിരാണെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ തടയണ പൊളിക്കാന്‍ പൊലീസ് എത്തുമെന്ന നിഗമനത്തിലാണ് തൊഴിലാളികളുടെ ഈ നീക്കം.
എഐടിയുസിയും ഐഎന്‍ടിയുസിയും അണക്കെട്ടിന് സമീപം കൊടി നാട്ടിയിട്ടുണ്ട്. തടയണ പൊളിക്കാനെത്തുന്നവരെ നേരിടുമെന്ന് തൊഴിലാളികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കുടിവെള്ളത്തിനായി ഏതറ്റം വരെയും പോകുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. രാവും പകലും കാവലേര്‍പ്പെടുത്താനാണു ഇവരുടെ തീരുമാനം.
തടയണ പൊളിക്കാന്‍ വന്നാല്‍ തൊഴിലാളികളെ അണിനിരത്തി തടയുമെന്ന് ദേവികുളം മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെഎസ് മണി ചൊവ്വാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്.
സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയും തടയണ പൊളിക്കുന്നതിന് എതിരാണ്. എന്നാല്‍ കോണ്‍ഗ്രസും, സിപിഐയും തടയണ പൊളിക്കണമെന്ന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications