Get Updates
Get notified of breaking news, exclusive insights, and must-see stories!

തടയണ പൊളിയ്ക്കാന്‍ വന്നാല്‍ പ്രതിരോധിക്കും: മണി

AK Mani
മൂന്നാര്‍: ലക്ഷ്‌മിയിലും ചിണ്ടുവാരയിലും ടാറ്റ നിര്‍മിച്ച തടയണ പൊളിക്കാന്‍ ശ്രമിച്ചാല്‍ തൊഴിലാളികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എ.കെ മണി.

തടയണ പൊളിക്കുന്നതിനെതിരേ ചൊവ്വാഴ്ച യൂത്ത്‌ കോണ്‍ഗ്രസ്‌ നടത്തിയ പ്രതിഷേധയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ അധ്വാനഫലത്തിന്റെ വിഹിതമാണ്‌ തടയണയ്‌ക്കായി കമ്പനി ചെലവഴിച്ചത്‌. കുടിവെള്ളം ലഭ്യമാക്കുന്നതിനു പണിത തടയണ പൊളിക്കുന്നതിനു ഞ|ങ്ങളെതിരാണ്‌. തടയണ പൊളിക്കാന്‍ വന്നാല്‍ തൊഴിലാളികളെക്കൊണ്ട്‌ പ്രതിരോധമുയര്‍ത്താന്‍ നിര്‍ബന്ധിതരാകും- മണി മുന്നറിയിപ്പ്‌ നല്‍കി.

അഞ്ചു തലമുറകളായി മൂന്നാറില്‍ താമസിക്കുന്ന തങ്ങള്‍ക്ക്‌ സ്വന്തമായി ഭൂമിയോ വീടോ ഇല്ല. എന്നിട്ടും കമ്പനിയുടെ വാടകക്കെട്ടിടത്തില്‍ താമസിക്കുന്നതിനെ എതിര്‍ക്കുന്നത്‌ എന്തിനാണെന്ന്‌ അറിയില്ലെന്നും മണി പറഞ്ഞു.

ഏതാനും ദിവസം മുന്പും തടയണ പൊളിക്കുന്നതിനെ പരസ്യമായി എതിര്‍ത്തുകൊണ്ട് മണി രംഗത്തെത്തിയിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല മണിയുടെ പ്രസ്താവനയെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും കെപിസിസി അറിയിച്ചിരുന്നു.

എന്തുവന്നാലും അനധികൃതമായി കെട്ടിയ തടയണ പൊളിയ്ക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+