സന്തോഷ് പീഡിപ്പിച്ച കുട്ടിയ്ക്ക് സര്‍ക്കാര്‍ ജോലി

സന്തോഷ് മാധവന്‍ പീഡിപ്പിച്ചുവെന്ന് പല പെണ്‍കുട്ടികളും മൊഴി നല്‍കിയിരുന്നുവെങ്കിലും അവരെല്ലാം വിചാരണ സമരയത്ത് കൂറുമാറി പ്രതിഭാഗം ചേരുകയായിരുന്നു. ആഭ്യന്തരവകുപ്പില്‍ ജോലി ലഭിച്ച ഈ പെണ്‍കുട്ടി മാത്രമാണ് അവസാനഘട്ടംവരെ പ്രോസിക്യൂഷനുമായി സഹകരിച്ചത്.
പ്രോസിക്യൂഷനില്‍ സഹകരിച്ചതിനാല്‍ ഈ കുട്ടിയെ പുനരധിവസിപ്പിക്കണമെന്നും പ്രതിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കിക്കൊടുക്കണമെന്നും എറണാകുളം സെഷന്‍സ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ സന്തോഷ് മാധവനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സമയമെടുക്കും എന്ന് മനസിലാക്കിയ ഡിജിപി സര്‍ക്കാര്‍ ജോലി നല്‍കി കുട്ടിയെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിനോട് അപേക്ഷിയ്ക്കുകയായിരുന്നു.
ജില്ലാ കളക്‌ടറും ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടിക്ക് ആഭ്യന്തരവകുപ്പില്‍ നിയമനം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്.
പീഡനത്തിരയാകുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. കുട്ടിക്ക് പ്ലസ്-ടു വിദ്യാഭ്യാസം ഉള്ളതിനാല്‍, കെഎസ്‌എസ്‌ആര്‍ ഭാഗം 2 ചട്ടം 39 പ്രകാരം, അനുകമ്പാടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ തീരുമാനം എടുക്കുകയായിരുന്നു.
നവംബര്‍ 20-ന് തന്നെ തീരുമാനം എടുത്തുകഴിഞ്ഞുരുന്നുവെങ്കിലും ഗവര്‍ണറുടെ അംഗീകാരത്തിന് ശേഷം നിയമന ഉത്തരവ് ആഭ്യന്തരവകുപ്പിന് കൈമാറിയത് കഴിഞ്ഞദിവസമാണ്.
കോടതി ഉത്തരവ് പ്രകാരം സ്വാമി അമൃതചൈതന്യ എന്ന സന്തോഷ് മാധവന്‍ 16 വര്‍ഷം തടവ് അനുഭവിക്കണമെന്നാണ് കോടതി വിധി. ഇത് കൂടാതെ 2,10,000 രൂപ പിഴയടക്കാനും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെയും പ്രായപൂര്‍ത്തിയായ ഒരു സ്‌ത്രീയേയും സന്തോഷ് മാധവന്‍ മാനഭംഗപ്പെടുത്തിയെന്നാണ് പോലീസ് കേസ്. സന്തോഷ് മാധവനിപ്പോള്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.












Click it and Unblock the Notifications