ടാറ്റയുടെ തടയണ: കേസ് വിധി പറയാന്‍ മാറ്റി

തടയണകള്‍ പൊളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷനാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പ്രകൃതിദത്തമായ നീരൊഴുക്ക് തടയുന്ന തടയണ പൊളിയ്‌ക്കേണ്ടത് തന്നെയാണെന്ന് അഡ്വക്കറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് ഇന്ന് വാദിച്ചു. ജലസേചന- ജലസംരക്ഷണ നിയമലംഘനം, പാട്ടക്കരാര്‍ ലംഘനം എന്നീ കുറ്റങ്ങള്‍ ടാറ്റയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്ന് എജി ചൂണ്ടിക്കാട്ടി.. ജല സ്രോതസ്സുകളിന്‍മേലുള്ള എല്ലാ അധികാരവും സര്‍ക്കാരിനാണ്.
എന്നാല്‍ തങ്ങളുടെ ആവശ്യത്തിനല്ല, മറിച്ച് വന്യ ജിവികള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയാണ് തടയണ നിര്‍മ്മിച്ചതെന്ന് ടാറ്റ ആവര്‍ത്തിച്ചു. ഇടുക്കി ജില്ലാ കളക്ടര്‍ അശോക് കുമാര്‍ സിങിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ടാറ്റ കോടതിയില്‍ ഉന്നയിച്ചത്.
കളക്ടര്‍ക്ക് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ്. പ്രതികാരം പോലെയാണ് കളക്ടറുടെ നീക്കങ്ങള്‍. ഡാമിന് സുരക്ഷാ സംബന്ധിച്ച കാര്യങ്ങള്‍ എന്ന് സാങ്കേതിക വിദഗ്ധര്‍ പരിശോധിയ്ക്കണം. നിയമപരമല്ലാത്ത കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തടയണകള്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും ടാറ്റയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.












Click it and Unblock the Notifications