കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്

  • By Lakshmi
Google Oneindia Malayalam News

CPM Flag
ആലപ്പുഴ: ആലപ്പുഴ മുന്‍ എംപി കെ.എസ് മനോജിനും ഒറ്റപ്പാലം മുന്‍ എംപി എസ് ശിവരാമനും പിന്നാലെ കൂടുതല്‍ നേതാക്കള്‍ സിപിഎം വിടുന്നു.

സിപിഎം ജില്ലാകമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി മുന്‍ അംഗമായ സി ശ്യാംസുന്ദര്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോക്ടര്‍ ജോണ്‍ മത്തായി എന്നിവരാണ് പുതിയതായി പാര്‍ട്ടി വിട്ടത്.

മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്ന സിപിഎം നിലപാടില്‍ മനം മടുത്താണ് പാര്‍ട്ടി വിടുന്നതെന്ന് ശ്യാംസുന്ദര്‍ വ്യക്തമാക്കി. മുസ്ലീം ലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കടുത്ത വിഎസ് പക്ഷക്കാരനായിരുന്നു ശ്യാംസുന്ദര്‍. നിലവില്‍ തൃക്കുന്നപ്പുഴ കമ്മിറ്റിയംഗമാണെങ്കിലും കുറേനാളായി പാര്‍ട്ടിയില്‍ സജീവമായിരുന്നില്ല. താന്‍ പ്രസംഗങ്ങളിലൂടെ ഏറ്റവും ആക്രമിച്ചത് ലീഗിനെയാണെന്നും ഇതിനുള്ള പ്രായശ്ചിത്തമായാണ് അവര്‍ക്കൊപ്പം ചേരുന്നതെന്നും ശ്യാം പറഞ്ഞു.

കരിമണല്‍ ഖനനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി തന്നെ ഏറെ ക്രൂശിച്ചിട്ടുണ്ടെന്നും കാശുണ്ടാക്കുന്നവരുടെ പേര് താന്‍പിന്നെ പറയാമെന്നും അദ്ദേഹം പറഞ്ഞു.

സമയക്കുറവും ആരോഗ്യ പ്രശ്‌നങ്ങളുമാണ് പാര്‍ട്ടി വിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ജോണ്‍ മത്തായി പറഞ്ഞത്. പ്രവര്‍ത്തിക്കാന്‍ കഴിയാതെ പാര്‍ട്ടി അംഗമായി തുടരുന്നതില്‍ കാര്യമില്ല.

എന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് നേരത്തേ കത്ത് നല്‍കിയിരുന്നു. അത് ഇപ്പോഴാണ് പാര്‍ട്ടി അംഗീകരിച്ചത്- ജോണ്‍ പറഞ്ഞു.

തിരുവല്ല മാര്‍ത്തോമ്മാ കോളെജില്‍ അധ്യാപകനായി വിരമിച്ച ജോണ്‍ 96ല്‍ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ചുകൊണ്ടാണ് സിപിഎമ്മില്‍ എത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X