'ആദിവാസികളോട് പൊലീസ് അപമര്യാദ കാണിച്ചു'

സമരം നടത്തിയ സ്ത്രകീളെയും കുട്ടികളെയും പോലീസ് വലിച്ചിഴച്ചുകൊണ്ട് പോയത് ശരിയായില്ല. അറസ്റ്റു ചെയ്ത് നീക്കിയാല്‍ പോരായിരുന്നോ- വിഎസ് ചോദിച്ചു.
കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരില്‍ കലകട്‌റെ സ്ഥലം മാറ്റുമെന്ന പ്രചാരണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടും. മുന്‍കലാങ്ങളില്‍ ഭൂമിക്കു വേണ്ടി നടത്തിയ സമരത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസവും വയനാട്ടില്‍ നടന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറുന്നത് ആരായാലും കര്‍ശനമായ നടപടി സ്വീകരിക്കും. അതു ടാറ്റയായാലും ശരി.
മൂന്നാറില്‍ തടയണ പൊളിക്കുന്ന വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ പ്രതികരിക്കുന്നില്ലെന്നും വി.എസ് പറഞ്ഞു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് വയനാട് പ്രശ്‌നത്തെക്കുറിച്ച് വിഎസ് പ്രതികരിച്ചത്.












Click it and Unblock the Notifications