Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല സാഹിത്യം: 26 പേര്‍ അറസ്റ്റില്‍

Child Pornography
വലെന്‍സിയ: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും കഥകളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച 26 പേര്‍ക്കെതിരെ സ്‌പെയിനിലെ പൊലീസ് കേസെടുത്തു.

കുട്ടികളെ പീഡിപ്പിക്കുന്ന ചിത്രങ്ങളും അശ്ലീലസാഹിത്യവും നെറ്റില്‍ പ്രസിദ്ധീകരിക്കുകയും ഡിവിഡികളിലാക്കി വ്യാപകമായി കൈമാറ്റം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്.

സ്‌പെയിനിലെ 18 പ്രവിശ്യകളില്‍ നടത്തി വ്യാപക റെയ്ഡിലാണ് 26 പേരെ അറസ്റ്റുചെയ്തത്. ഇവരുടെ പക്കല്‍ നിന്നും അശ്ലീല ചിത്രങ്ങളും സാഹിത്യവും സൂക്ഷിച്ച 10 കമ്പ്യൂട്ടറുകള്‍, 78 ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി പെന്‍, 637 സിഡികള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെപ്പേരെ പിടികിട്ടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് തടയാനുള്ള പ്രത്യേക നടപടിയുടെ ഭാഗമായി സ്‌പെയിനില്‍ കഴിഞ്ഞ കുറച്ച്് കാലമായി വ്യാപകമായ റെയ്ഡ് നടന്നുവരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+