കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന വായടയ്ക്കണം: ആസ്ത്രേലിയയിലെ ഇന്ത്യക്കാര്‍

  • By Super
Google Oneindia Malayalam News

 Indians in Australia ask Sena to shut up
മെല്‍ബണ്‍: ഐപിഎല്ലിലെ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരങ്ങളെ മുംബൈയില്‍ കളിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്ന തീരുമാനത്തിനെതിരെ ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രംഗത്ത്.

ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ഓഫ് ആസ്‌ത്രേലിയ (ഫിസ) ഐപിഎല്ലില്‍ കളിക്കാരുടെ സുരക്ഷയ്ക്കായി അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ടു.

പാവപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികളായിരുന്നു ഇതു വരെ അക്രമത്തിന് ഇരകളായത്. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. ഇതു വിദ്യാര്‍ഥികളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുമെന്നും സംഘടന വക്താവ് ഗൗതം ഗുപ്ത ചൂണ്ടിക്കാട്ടി. ശരദ് പവാറും ബാല്‍ താക്കറെയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടാവത്തതില്‍ നിരാശയുണ്ടെന്ന് ഗുപത് പറഞ്ഞു. ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ വംശജരുടെ സുരക്ഷയെ കരുതി പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ശിവസേനാ തലവന്‍ ബാല്‍ താക്കറെയ്ക്ക് കത്തയ്ക്കാന്‍ സംഘടന തീരുമാനിച്ചിട്ടുണ്ട്.

ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഓസീസ് താരങ്ങളെ മുംബൈയില്‍ കളിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്ന് ശിവസേന നേതാവ് ബാല്‍ താക്കറെ ഭീഷണി മുഴക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X