കോടീശ്വരന് കൊട്ടാരം വിട്ട് കുടിലിലേയ്ക്ക്

എപ്പോഴെങ്കിലും ജീവിതം മടുക്കുമ്പോള്‍ എല്ലാ സമ്പത്തും ഉപേക്ഷിച്ച് ഒന്നുമില്ലാതെ ജീവിക്കാമെന്ന് ചിന്തിയ്ക്കുന്ന മനുഷ്യരുണ്ടാകുമോ? വിയന്നയില്‍ നിന്നുള്ള ഒരു വാര്‍ത്ത കേട്ടാല്‍ ഇല്ലെന്ന് പറയാന്‍ കഴിയില്ല.
ഇവിടെ ഒരു കോടീശ്വരന് സന്തോഷം കണ്ടെത്താനായി തനിക്കുള്ള കോടികളുടെ സ്വത്ത് കൈവെടിയാന്‍ തയ്യാറായിരിക്കുന്നു. ടെല്‍ഫില്‍ നിന്നുള്ള ബിസിനസുകാരനായ കാള്‍ റബേദറാണ് സമ്പന്നതിയില്‍ നിന്നും ദാരിദ്രത്തിലേയ്ക്ക് സ്വയം കടന്നുവരുന്നത്.
30ലക്ഷം പൗണ്ട്(21,972,223.57 രൂപ)വരുന്ന സമ്പത്തെല്ലാം ജീവകാരുണ്യപ്രവര്‍ത്തനത്തിനായി നല്‍കാനാണ് കാളിന്റെ തീരുമാനം. ആല്‍പ്സില്‍ സ്വന്തം ഉടമസ്ഥതയിലുള്ള 3455 ചതുരശ്ര അടിയുള്ള വീട് വില്ക്കാന് എല്ലാ ഒരുക്കങ്ങളും ഇദ്ദേഹം ചെയ്തുകഴിഞ്ഞു.
തടാകമുള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള ഈ വീടിന്റെ മതിപ്പുവില 14ലക്ഷം പൗണ്ടാണ്. പ്രോവന്സിലുള്ള 14 ഹെക്ടര്‍ ഭൂമി, അതിലെ ഫാം ഹൗസ് എന്നിവയും ആഡംബരകാറും സ്വന്തമായുണ്ടായിരുന്ന വിമാനവുമെല്ലാം ഇതിനകം തന്നെ വിറ്റിട്ടുണ്ട്.
ആസ്തി വിറ്റുകിട്ടുന്ന പണം തെക്കേ അമേരിക്കയില്‍ അനാഥാലയങ്ങള്‍ ഉണ്ടാക്കാനായി സംഭാവന ചെയ്യാനാണ 47കാരനായ കാള്‍ ഉദ്ദേശിക്കുന്നത്. ആഡംബരമുള്ള ഒന്നും കയ്യില്‍ അവശേഷിക്കരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ടെലിഗ്രാഫ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ കാള്‍ പറഞ്ഞു.
പണം സന്തോഷം ഇല്ലാതാക്കും, ആഡംബരവും ഉപഭോഗതൃഷ്ണയും ഒഴിവാക്കി യഥാര്‍ത്ഥ ജീവിതം തുടങ്ങുകയാണ് എന്റെ ലക്ഷ്യം. ഇത്രനാളും ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കായി ഞാന്‍ അടിമയെപ്പോലെ പണിയെടുക്കുകയായിരുന്നു. ഇനിയെങ്കിലും സമാധാനമുള്ള ജീവിതം നയിക്കണം- കാളിന്റെ വാക്കുകള്‍.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications