കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടീശ്വരന്‍ കൊട്ടാരം വിട്ട് കുടിലിലേയ്ക്ക്

  • By Lakshmi
Google Oneindia Malayalam News

Karl Rabeder
വിയന്ന: സമ്പത്ത് എത്രയുണ്ടെങ്കിലും മതിവരാത്തവരാണ് മനുഷ്യര്‍. സമ്പത്തുണ്ടാക്കാന്‍ രാപ്പലലില്ലാതെ എത്രവേണമെങ്കിലും അധ്വാനിക്കാനും മനുഷ്യര്‍ തയ്യാറാണ്. സമ്പത്താണ് പലപ്പോഴും മനുഷ്യന്റെ സന്തോഷം തന്നെ.

എപ്പോഴെങ്കിലും ജീവിതം മടുക്കുമ്പോള്‍ എല്ലാ സമ്പത്തും ഉപേക്ഷിച്ച് ഒന്നുമില്ലാതെ ജീവിക്കാമെന്ന് ചിന്തിയ്ക്കുന്ന മനുഷ്യരുണ്ടാകുമോ? വിയന്നയില്‍ നിന്നുള്ള ഒരു വാര്‍ത്ത കേട്ടാല്‍ ഇല്ലെന്ന് പറയാന്‍ കഴിയില്ല.

ഇവിടെ ഒരു കോടീശ്വരന്‍ സന്തോഷം കണ്ടെത്താനായി തനിക്കുള്ള കോടികളുടെ സ്വത്ത് കൈവെടിയാന്‍ തയ്യാറായിരിക്കുന്നു. ടെല്‍ഫില്‍ നിന്നുള്ള ബിസിനസുകാരനായ കാള്‍ റബേദറാണ് സമ്പന്നതിയില്‍ നിന്നും ദാരിദ്രത്തിലേയ്ക്ക് സ്വയം കടന്നുവരുന്നത്.

30ലക്ഷം പൗണ്ട്(21,972,223.57 രൂപ)വരുന്ന സമ്പത്തെല്ലാം ജീവകാരുണ്യപ്രവര്‍ത്തനത്തിനായി നല്‍കാനാണ് കാളിന്റെ തീരുമാനം. ആല്‍പ്‌സില്‍ സ്വന്തം ഉടമസ്ഥതയിലുള്ള 3455 ചതുരശ്ര അടിയുള്ള വീട് വില്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും ഇദ്ദേഹം ചെയ്തുകഴിഞ്ഞു.

തടാകമുള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള ഈ വീടിന്റെ മതിപ്പുവില 14ലക്ഷം പൗണ്ടാണ്. പ്രോവന്‍സിലുള്ള 14 ഹെക്ടര്‍ ഭൂമി, അതിലെ ഫാം ഹൗസ് എന്നിവയും ആഡംബരകാറും സ്വന്തമായുണ്ടായിരുന്ന വിമാനവുമെല്ലാം ഇതിനകം തന്നെ വിറ്റിട്ടുണ്ട്.

ആസ്തി വിറ്റുകിട്ടുന്ന പണം തെക്കേ അമേരിക്കയില്‍ അനാഥാലയങ്ങള്‍ ഉണ്ടാക്കാനായി സംഭാവന ചെയ്യാനാണ 47കാരനായ കാള്‍ ഉദ്ദേശിക്കുന്നത്. ആഡംബരമുള്ള ഒന്നും കയ്യില്‍ അവശേഷിക്കരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ടെലിഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കാള്‍ പറഞ്ഞു.

പണം സന്തോഷം ഇല്ലാതാക്കും, ആഡംബരവും ഉപഭോഗതൃഷ്ണയും ഒഴിവാക്കി യഥാര്‍ത്ഥ ജീവിതം തുടങ്ങുകയാണ് എന്റെ ലക്ഷ്യം. ഇത്രനാളും ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കായി ഞാന്‍ അടിമയെപ്പോലെ പണിയെടുക്കുകയായിരുന്നു. ഇനിയെങ്കിലും സമാധാനമുള്ള ജീവിതം നയിക്കണം- കാളിന്റെ വാക്കുകള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X