പലിശ നിരക്ക് കുറയ്ക്കാനാവില്ലെന്ന് ബാങ്കുകള്‍

നിലവിലുള്ള ഗൃഹ വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കുന്നത് തങ്ങളുടെ ലാഭത്തെ ബാധിയ്ക്കുമെന്നാണ് ബാങ്കുകളുടെ നിലപാട്.
പുതുതായി വായ്പ എടുക്കുന്നവര്‍ക്ക് കിട്ടുന്ന കുറഞ്ഞ പലിശ നേരത്തേ വായ്പ എടുത്തവര്‍ക്ക് നിഷേധിയ്ക്കുന്നത് ശരിയല്ലെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് രണ്ട് കത്തുകള്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് അയച്ചിരുന്നു.
ബാങ്കുകള്‍ക്ക് പലിശ നിരക്കില്‍ സ്വന്തം തീരുമാനം എടുക്കാമെങ്കിലും റിസര്‍വ് ബാങ്ക് നിര്‍ബന്ധിച്ചാല്‍ നിര്‍ദ്ദേശം നടപ്പിലാക്കേണ്ടിവരും. റിസര്‍വ് ബാങ്കിന്റെ അടുത്ത നടപടി എന്താണെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications