ദില്ലി വിമാനത്താവളത്തില്‍ യുഎസ് പൗരന്‍ അറസ്റ്റില്‍

വിന്‍സന്റ് മാര്‍ഷല്‍ എന്ന ഇയാളെ ദില്ലി പോലീസും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ചേര്‍ന്ന് ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച രാത്രിയാണ് ഇയാള്‍ പാകിസ്താനില്‍ നിന്നും ദില്ലിയില്‍ എത്തിയത്.
ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളില്‍ നിന്ന് മൂര്‍ച്ചയേറിയ കത്തി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് വിസയും പരിശോധനയില്‍ കണ്ടെടുത്തു. ടൂറിസ്റ്റ് വിസ ഉപയോഗിച്ച് ദില്ലിയിലെ വിവിധയിടങ്ങളില്‍ സഞ്ചരിച്ചതായും വിവരമുണ്ട്.
യുഎസില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് ഹെഡ്‌ലിയുമായി മാര്‍ഷലിന് ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നുണ്ടെങ്കിലും ഇതേവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല .












Click it and Unblock the Notifications