മൈ നെയിം ഈസ് കസബ് നിര്‍മ്മിക്കൂ: താക്കറെ

പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ഒരു ലേഖനത്തിലാണ് ഇങ്ങനെ ആവശ്യപ്പെട്ടിരിക്കുന്നത്.
ലേഖനത്തില്‍ ചവാനെ അശോക് ഖാന്‍ എന്ന് പരിഹാസരൂപേണ വിളിയ്ക്കുകയും ചെയ്തിട്ടുണ്ട്.
ചവാന്‍ പാകിസ്ഥാന്‍ അനുഭാവിയായ ഷാരൂഖ് ഖാന്റെ പക്ഷം പിടിക്കുന്നത് മുഖ്യമന്ത്രിക്കസേര സംരക്ഷിക്കുന്നതിനാണ്.
ഷാരൂഖ് ബാല്‍ താക്കറെയുമായി കൂടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് അതിന് തടസ്സം നിന്നത്-ലേഖനത്തില്‍ പറയുന്നു.
സര്‍ക്കാരിന് ശിവസേനക്കാരെ നേരിടാല്‍ കെല്‍പ്പുണ്ട് എന്ന വാദഗതി ഉയര്‍ത്തിയാണ് കൂടിക്കാഴ്ച തടസ്സപ്പെടുത്തിയതെന്നും ആരോപിക്കുന്നു
ഇപ്പോള്‍ അബുദാബിയില്‍ ഉള്ള ഷാരൂഖ് താക്കറെയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് വീണ്ടും പറഞ്ഞിട്ടുണ്ടെന്ന് ലേഖനത്തില്‍ അവകാശപ്പെടുന്നുണ്ട്്.
കൂടിക്കാഴ്ചയിലൂടെ പുതിയ ചിത്രമായ മൈ നെയിം ഈസ് ഖാന്‍ റിലീസ് ചെയ്യുന്നതിന് തടസ്സമുണ്ടാവാതെ നോക്കാനാണ് ഷാരൂഖിന്റെ ശ്രമമെന്നും ലേഖനത്തില്‍ പറയുന്നു.












Click it and Unblock the Notifications