പാക് അധീന കശ്മീരിലുള്ളവര്‍ക്ക് മടങ്ങിവരാം: ചിദംബരം

ജമ്മുകശ്മരീലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് നിയോഗിച്ച സമിതികളിലൊന്നാണ് ഈ ആശയം വെളിപ്പെടുത്തിയത്.
തിരിച്ചറിയല്‍, തിരഞ്ഞെടുക്കല്‍, പരിശോധന, പുനരധിവാസം തുടങ്ങിയ നിരവധി ഘട്ടങ്ങളിലൂടെയായിരിക്കും ഈ പദ്ധതി നടപ്പാക്കുക. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് മാറേണ്ടി വന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കേണ്ടതുണ്ട്. ഇപ്പോള്‍ അത് പ്രാവര്‍ത്തികമാക്കാനുള്ള നടപടികളിലാണ് സര്‍ക്കാകര്‍- അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും എം.പിയുമായ ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ ഈ ആശയത്തെ എതിര്‍ക്കുകയാണ്.
1989 മുതല്‍ ആയിരക്കണക്കിന് കശ്മീരി യുവാക്കളാണ് തീവ്രവാദപ്രസ്ഥാനങ്ങളില്‍ ചേരാനായി നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മിരിലേക്ക് പോയിട്ടുള്ളത്. ഈ പുനരധിവാസപദ്ധതികള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്നാണ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ പറയുന്നത്.












Click it and Unblock the Notifications